Section

malabari-logo-mobile

ചെന്നൈയില്‍ കളഞ്ഞുകിട്ടിയ 25 ലക്ഷം രൂപ തിരികെയേല്‍പ്പിച്ച് മലയാളിയുവാവ്

HIGHLIGHTS : സത്യസന്ധതയുടെ മാതൃകയായത് പരപ്പനങ്ങാടി സ്വദേശി ചെന്നൈ ; തന്റെ കടയില്‍ മറന്നുവെച്ച 25 ലക്ഷം രൂപയടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച് മലയാളി യുവാവ് മാതൃകയ...

സത്യസന്ധതയുടെ മാതൃകയായത് പരപ്പനങ്ങാടി സ്വദേശി
ചെന്നൈ ; തന്റെ കടയില്‍ മറന്നുവെച്ച 25 ലക്ഷം രൂപയടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച് മലയാളി യുവാവ് മാതൃകയായി. ചെന്നൈ കാഞ്ചീപുരത്ത് കട നടത്തുന്ന പരപ്പനങ്ങാടി കൊട്ടന്തല സ്വദേശി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകനായ അബ്ദുല്‍ ജലീല്‍ ആണ് നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ
ഒരു പുരുഷനും സ്ത്രീയും 25 ലക്ഷം രൂപയടങ്ങിയ ബാഗ് ജലീലിന്റെ കടയില്‍ മറന്നുവെക്കുകയായിരുന്നു. ഇവര്‍ പോയി കുറച്ച് കഴിഞ്ഞാണ് ബാഗ് ഇരിക്കുന്നത് ജലീലിന്റെ ശ്രദ്ധയില്‍ പെടുന്നത് മറ്റ് രേഖകളൊന്നും ബാഗിലില്ലായിരുന്നു. ഇതിനാല്‍ പണം തിരികെയേല്‍പ്പിക്കാന്‍ കഴിയാതെ വന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഈ കുടുംബം പലയിടങ്ങളില്‍ അന്വേഷണം നടത്തി തിരിച്ച് ജലീലിന്റെ കടയിലെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സാനിധ്യത്തില്‍ പണം തിരികെയേല്‍പ്പിച്ചു.

sameeksha-malabarinews

തങ്ങളുടെ മകള്‍ക്ക് മെഡിക്കല്‍ വിദ്യഭ്യാസം നല്‍കുന്നതിനായി വീടടക്കം വിറ്റ് സ്വരൂപിച്ച പണമാണിതെന്ന് ഇവര്‍ പറഞ്ഞു. ഇതു നഷ്ടപ്പെട്ടിരുന്നെങ്ങില്‍ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നിലുള്ള പോംവഴിയെന്നും ഇവര്‍ പറഞ്ഞു. ജലീലിന് ഒരുപാട് നന്ദി പറഞ്ഞാണ്  ഇവര്‍ മടങ്ങിയത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!