ചെന്നൈയില്‍ അപകടത്തില്‍ പരിക്കേറ്റ മൂന്നിയൂര്‍ സ്വദേശി മരിച്ചു


SHAHEEL SAHAL 29മൂന്നിയൂര്‍ : ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. കളിയാട്ടമുക്ക്‌ പടിഞ്ഞാറെ പീടിയേക്കല്‍ അലവിയുടെ മകന്‍ ഷഹീല്‍ സഹല്‍ (ബാവ- 29) ആണ്‌ മരിച്ചത്‌. കഴിഞ്ഞ വ്യാഴാഴ്‌ച ചെന്നൈ എഗ്‌മോറിലാണ്‌ ഷഹീല്‍ സഞ്ചരിച്ച മോട്ടോര്‍ബൈക്ക്‌ അപകടത്തില്‍പ്പെട്ടത്‌. എസ്‌ആര്‍എമ്മില്‍ ചായക്കട നടത്തുന്ന ഷഹീല്‍സഹല്‍ കടയിലേക്ക്‌ പോകുന്നതിനിടയിലാണ്‌ ബൈക്ക്‌ ഡിവൈഡറിലിടിച്ച്‌ അപകടമുണ്ടായത്‌. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ മരിച്ചത്‌. ഒരാഴ്‌ചമുമ്പാണ്‌ ഇയാള്‍ ചെന്നൈയിലേക്ക്‌ പോയത്‌. മൃതദേഹം വ്യാഴാഴ്‌ച രാവിലെ എട്ടിന്‌ കളിയാട്ടമുക്ക്‌ ജുമാമസ്‌ജിദ്‌ കബര്‍സ്ഥാനില്‍ കബറടക്കും.
ഉമ്മ: ഖദീജ. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ്‌ ഷാനിബ്‌, മുഹമ്മദ്‌ ഷിബില്‍. സഹോദരന്‍: ഉവൈസ്‌.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top