തിരൂരങ്ങാടി:ചെമ്മാട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരിവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
കര്‍ണ്ണാടക കുബ്ല ജില്ല ഗംഗാവദി താലൂക്കില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. വാഹത്തിലുണ്ടായിരുന്ന 9 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ചെമ്മാട് തലപ്പാറ റോഡില്‍ ദാറുല്‍ ഹുദക്ക് സമീപമാണ് അപകടം നടന്നത് .ഇന്ന് വൈകുന്നേരം 5.15 ടെയാണ് അപകടം നടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




