ചെമ്മാട് വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി പോസ്റ്റിലിടിച്ച് അപകടം

ചെമ്മാട്: കൊടിഞ്ഞി റോഡില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി പോസ്റ്റിലിടിച്ച് അപകടം. കൊണ്ടോട്ടിയില്‍ നിന്ന് താനൂരിലേക്ക് മീനെടുക്കാന്‍ പോകുന്ന പിക്കപ്പ് ജീപ്പാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഫുള്‍ ലോഡ് ഐസ് ഉണ്ടായിരുന്നു.

വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് റോഡിന്റെ ഇരു വശംങ്ങളിലും കാല്‍ നടയാത്രക്കാര്‍ ഉള്ളതിനാല്‍ പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു . ഡ്രൈവറുടെ അവസരോചിത ഇടപെടല്‍ മൂലം റോഡിന്റെ ഇരു വശത്തുമുള്ള കാല്‍നടയാത്രക്കാര്‍ രക്ഷപ്പെട്ടു.

ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കെ.എസ് ഇ ബി അധികൃതരെത്തി കേടായ ലൈന്‍ കമ്പികള്‍ മാറ്റി. പുനസ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. നാട്ടുക്കാര്‍ ഗതാഗതം നിയന്ത്രിച്ചു. അപകടം സംഭവിക്കുന്ന സമയത്ത് വാഹനത്തിന് പുറകില് ഉണ്ടായിരുന്ന ഇരു ചക്ര വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായ ണ് രക്ഷപ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വലിയ ദുരന്തമാണ് ഒഴിവായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top