തിരൂരങ്ങാടി : സാമൂഹ്യ പ്രവര്‍ത്തകനും കെ എം സി സി പ്രവര്‍ത്തകനുമായ ചെമ്മാട് സൗത്ത് സി കെ നഗര്‍ സ്വദേശി തലാപ്പില്‍ മുജീബ് (48) ഖത്തറില്‍ നിര്യാതനായി.
ഖത്തര്‍ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി, ചെമ്മാട് മദ്രസ ഒ എസ് എ കെ ഐ എം ഖത്തര്‍ ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ മുന്‍ കൗണ്‌സിലര്‍ അയ്യൂബ് തലാപ്പിലിന്റെ സഹോദരന്‍ ആണ്. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



