ചെമ്മാട്ട് തകര്‍ന്നുവീണ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത് നിരവധി പരാതികള്‍ നിലനില്‍ക്കെ

തിരൂരങ്ങാടി: ഇന്നലെ ഭാഗികമായി തകര്‍ന്ന ചെമ്മാട് മാനിപ്പാടത്തെ് ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത് നിരവധി പരാതികള്‍ നിലനില്‍ക്കെ.

ജില്ലാ ടൌണ്‍ പ്ലാനിങ് വിഭാഗം കെട്ടിട നിര്‍മ്മാണ ചട്ട ലംഘനം കണ്ടെത്തിയ ഈ ഓഡിറ്റോറിയത്തിന് മുന്‍ നഗരസഭാ സെക്രട്ടറി നടപടി സ്വീകരിക്കാതിക്കുകയും നിയമവിരുദ്ധമായി നമ്പര്‍ നല്‍കിയതിനും നിയമ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഓഡിറ്റോറിയത്തില്‍ അപകടം നടന്നിരിക്കുന്നത്.

ശ്രനിയാഴ്ച രാവിലെയാണ് ഈ ഓഡിറ്റോറിയിത്തിന്റെ ഭക്ഷണഹാള്‍ പ്രവര്‍ത്തിക്കുന്ന ഭാഗം തകര്‍ന്നു വീണത്. ശനിയാഴ്ചയും ഞായറാഴ്ച നടക്കാനിരുന്ന വിവാഹത്തിന് ഭക്ഷണമൊരുക്കുന്നതിനുള്ള പാചകതൊഴിലാളികള്‍ ഈ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കോടിയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്
ഭക്ഷണഹാളിന്റെ നിര്‍മ്മാണം അനധികൃതവും അശാസ്ത്രീയവുമാണെന്ന് കാണിച്ച് നിരവധി പരാതികളും അന്വേഷണവും നിലനില്‍ക്കുന്നുണ്ട്. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് വയല്‍ നികത്തി നിര്‍മ്മാണം നടത്തിയതെന്നുമുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്.
പ്രളയത്തില്‍ വെള്ളം കയറിയ ഓഡിറ്റോറിയത്തില്‍ നിന്നും വെള്ളം ഇറങ്ങിയതിന് പിന്നാലെയാണ് അപകടം. മാനിപ്പാടത്ത് അനധികൃതമായി വയലില്‍ മണ്ണിട്ട് നികത്തി കെട്ടിടം നിര്‍മ്മിക്കുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ വിവാദങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് തിരൂരങ്ങാടി നഗരസഭ അനുമതി നല്‍കിയതോടെയാണ് ഓഡിറ്റോറിയം പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് അനധികൃതമായും അശാസ്ത്രീയമായും വയലില്‍ 8 അടിയോടം ഉയരത്തില്‍ മണ്ണിട്ട് നികത്തി നിര്‍മ്മിച്ച ഭക്ഷണഹാളാണ് ഫൗണ്ടേഷന്‍ ഉള്‍പ്പെടെ ഒരുഭാഗം ഇടിഞ്ഞു വീണത്.
അപകടം നടന്നിട്ടും അതെ കെട്ടിടത്തിനകത്ത് ശനിയാഴച വിവാഹ സത്കാരം നടത്തിയത് ഏറെ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഓഡിറ്റോറിയത്തിനെതിരെ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ കെട്ടിടം തകര്‍ന്നതോടെ അനധികൃത കെട്ടിടത്തിന് നമ്പര്‍ നല്‍കിയത് പുന:പരിശോധിക്കണമെന്നും കെട്ടിടം തകര്‍ച്ചാ ഭീഷണി നേരിടുന്നുണ്ടെന്നും കാണിച്ച് എ.ഐ.വൈ.എഫ് വീണ്ടും നഗരസഭക്ക് പരാതി നല്‍കി. റവന്യൂ, മുനസിപ്പല്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ഇത്തരം ഭൂനികത്തല്‍ മാഫയിക്ക് ലഭിച്ചുവെന്നതിന്റെ പച്ചയായ തെളിവാണ് ഈ നിര്‍മ്മാണം. അപകടങ്ങള്‍ വരുമ്പോള്‍ മാത്രം പ്രതികരിക്കുന്ന പൊതുസമൂഹത്തിനും ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ല.

Share news
error: Content is protected !!
Scroll to Top