ചേളാരിയില്‍ മിനി ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തേഞ്ഞിപ്പലം: ദേശീയപാത 66-ൽ ചേളാരി പടിക്കലിൽ മിനി ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പെരുവള്ളൂർ കൂമണ്ണ ചെനക്കൽ കഴുങ്ങുംതോട്ടത്തിൽ മുഹമ്മദ് (65) ആണ് മരിച്ചത്. രാവിലെ ഏഴോടെ ആയിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ മത്സ്യവുമായി പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു.  ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ, മുജീബ് ( പെരുവള്ളൂർ സർവീസ് സഹകരണ ബാങ്ക്), അസ്കറലി (സഊദി ) ജാഫർ (ദുബൈ), ഉമറലി (ദമാം), മൈമൂന, റഹ് യാനത്ത്. മരുമക്കൾ: അലവിക്കുട്ടി (കോട്ടക്കൽ), ശറഫുദ്ദീൻ (കക്കാടംപുറം), ശഹർബാൻ, ഫൗസിയ (പെരുള്ളൂർ പഞ്ചായത്തംഗം), അഫ്സത്ത്, ജസീന, സഫ് വാന. സഹോദരങ്ങൾ: അബ്ദുറഹ് മാൻ, കദിയുമ്മ.

Share news
error: Content is protected !!
Scroll to Top