ചേളാരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ തീയും പുകയും

തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരിക്കെ മിനി ബസില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് യാത്രക്കരെ പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച രാവിലെ
പരപ്പനങ്ങാടിയില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന മിനി ബസ് മേലേ ചേളാരിയില്‍ എത്തിയപ്പോളാണ് സംഭവം.

വിവരമറിഞ്ഞ് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോഴേക്കും ഏതാനും യാത്രക്കാര്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടുകയും ചെയ്തു. ഇതിനിടെ പുക ശ്വസിച്ച് ഒരു വിദ്യാര്‍ത്ഥിയ്ക്ക് ശ്വാസതടസ്സവുമുണ്ടായി. ബസിനടിയില്‍ നിന്ന് വന്‍തോതില്‍ പുക ഉയര്‍ന്നതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ബസില്‍ നിന്ന് ഉയര്‍ന്ന പുക പരിസരത്തേക്ക് പരക്കുന്ന അളവിലുണ്ടായിരുന്നു. സംഭവമറിഞ്ഞ് പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് പുക കെടുത്തുകയായിരുന്നു. ബസിന്റെ സാങ്കേതിക തകരാറാണ് ഓടിക്കൊണ്ടിരിക്കെ പുക ഉയരാനിടയാക്കിയതെന്നാണ് സൂചന

Related Articles