
മലപ്പുറം നഗരത്തിലെ ഹോട്ടലുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നുവെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
10 ഓളം ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ വൃത്തിഹീനമായും, ഗുണനിലവാരമില്ലാത്തതും, വിലവിവരപട്ടിക പ്രദശിപ്പിക്കാത്തതുമായ ആറു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
മേല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കൂമാര്‍ അറിയിച്ചു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി. പ്രദീപ്. പി, കെ.പി അബ്ദുനാസര്‍. കെ. പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




