ഹോട്ടലുകളില്‍ പരിശോധന നടത്തി

കോട്ടക്കല്‍ : നഗരത്തിലെ ഭക്ഷണശാലകളി ലും ആശുപത്രി കാന്റീനുകളിലും നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി. പാചകം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മാംസാഹാരമടക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ നശിപ്പിച്ചു.

ജീവന ക്കാര്‍ക്ക് ആരോഗ്യ കാര്‍ഡും ജലപരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലാതെയും ശുചിത്വം പാലി ക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപ നങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നി രോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളു ടെ പരിശോധനയും കര്‍ശനമാ ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനക്ക് നഗരസഭാ സീ നിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ അരുണ്‍ സാബു, പബ്ലി ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാ ജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top