HIGHLIGHTS : Charged with corruption and imprisoned

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ കേസുകളിലുള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി കിഴക്കയില്‍ വീട്ടില്‍ അജിത്തി (25)നെതിരെയാണ് ടൗണ്‍ പൊലീസി ന്റെ നടപടി.

ബൈക്ക് മോഷണം, മൊബൈല്‍ ഫോണ്‍ കവര്‍ച്ച, വ്യാപാര സ്ഥാപനങ്ങളിലെ കവര്‍ച്ച, പൊലീസുദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് അജിത്ത്.
ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി ജി തേഷ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഡി സിപി അരുണ്‍ കെ പവിത്രന്‍ നല്‍കിയ ശുപാര്‍ശയിലാണ് കലക്ടര്‍ പ്രതിയെ റിമാന്‍ഡു ചെയ്തത്. ടൗണ്‍ എസ് ഐമാരായ കിരണ്‍, ശ്രീസിത എന്നിവരടങ്ങുന്ന സംഘം വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു