വില്‍പ്പനക്കിടെ ചന്ദനവുമായി 4 പേര്‍ പിടിയില്‍

HIGHLIGHTS : 4 people arrested with sandalwood during sale

cite

അരീക്കോട് :അനധികൃതമായി ചന്ദനവ്യാപാരം നടത്തുന്നതിനിടെ നാലുപേരെ കൊടുമ്പുഴ വനപാലകര്‍ പിടികൂടി. തൃപ്പനച്ചി പാലക്കാട് സ്വകാര്യ ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.

വള്ളുവമ്പ്രം ഉണ്ണിയാലുങ്ങല്‍ കെ നവാസ്, പുല്ലാര മൂഴിക്കല്‍ വീട്ടില്‍ സക്കീര്‍, മേമാട് പാലത്തിങ്ങല്‍ വീട്ടില്‍ പി മന്‍സൂര്‍, പുല്ലാര മുച്ചിക്കല്‍ പാങ്ങോട്ടില്‍ വീട്ടില്‍ പി ഹസ്‌കറലി എന്നിവരാണ് പിടിയിലായത്.

ഹസ്‌കറലിയും നവാസും ഇതിനുമുമ്പും ചന്ദനം കടത്തിയതിന് വനപാലകര്‍ പിടികൂടിയിട്ടുണ്ട്. പ്രതികളില്‍നിന്ന് വില്‍പ്പനക്കായി എത്തിച്ച 11.300 കി ലോ ചന്ദനവും രണ്ട് വാഹനങ്ങളും പിടികൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!