വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

വെള്ളിയാഴ്ചകളിലെ പരീക്ഷ ഉച്ചകഴിഞ്ഞു രണ്ടിന് തുടങ്ങി വൈകുന്നേരം 4.45ന് അവസാനിക്കും. നേരത്തേ ഇത് 1.30ന് തുടങ്ങി 4.15ന് അവസാനിക്കുന്ന തരത്തിലായിരുന്നു പരീക്ഷ കലണ്ടര്‍.

ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന വെള്ളിയാഴ്ചകളിലെ സമയത്തിലാണ് മാറ്റം. മാര്‍ച്ച് മൂന്നു മുതല്‍ 26വരെ പ്ലസ്ടു, മാര്‍ച്ച് ആറു മുതല്‍ 29വരെ പ്ലസ് വണ്‍ പരീക്ഷകളും നടത്തും.പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കൊപ്പമാണ് നടക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top