പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

പൊലീസ് (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിങ്) വകുപ്പില്‍ മെക്കാനിക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 128/2023) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഏപ്രില്‍ എട്ട് രാവിലെ 10.30 മുതല്‍ 12.30 വരെ കേരള പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഒ.എം ആര്‍ പരീക്ഷയ്ക്ക് മലപ്പുറം ഗവണ്‍മെന്റ് കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 1004257 മുതല്‍ 1004456 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ ഇതിനകം ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി (പഴയ ഹാള്‍ ടിക്കറ്റ്) പുതിയ പരീക്ഷാ കേന്ദ്രമായ മലപ്പുറം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കുളില്‍ നിശ്ചിത സമയത്ത് എത്തിച്ചേരണമെന്ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ തീയതി, സമയം എന്നിവയില്‍ മാറ്റമില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top