വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ ആക്രമണം;ജനശതാബ്ദി എക്‌സ്പ്രസില്‍ ടിടിഇയെ ഭിക്ഷക്കാരന്‍ ആക്രമിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയില്‍(12076) വെച്ചാണ് ടിടിഇ ജയ്‌സണ്‍ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരന്‍ ആണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരന്‍ ടിടിഇയെ ആക്രമിച്ചത്.തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം.

ട്രെയിന്‍ പുറപ്പെട്ട ഉടന്‍ ഒരാള്‍ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടിടിഇ ജയ്സണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. എന്നാല്‍ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോള്‍ ടിടിഇയെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു. ആക്രമണിത്തില്‍ ടിടിഇയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. പിന്നാലെ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

യാത്ര തുടര്‍ന്ന ട്രെയിന്‍ ആലപ്പുഴയിലെത്തിയ ശേഷം റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് ടിടിഇ ജയ്സണിന്റെ മൊഴി എടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top