
മലപ്പുറം: പോലീസിന്റെ വാഹനപരിശോധനക്കിടെ രേഖകളില്ലാത്ത 19 ലക്ഷത്തോളം രൂപയുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയായ നീലിയാടിന് സമീപത്ത് വെച്ച് വാഹനപരിശോധനക്കിടെ ചങ്ങരംകുളം പോലീസാണ് ശങ്കര്‍, പ്രവീണ്‍, സന്തോഷ് എന്നിവരെ പിടികൂടിയത.
വര്‍ഷങ്ങളായി എടപ്പാളില്‍ താമസിക്കുന്നവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണാഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്നവരാണ് ഇവരെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവരുടെ സ്വര്‍ണ്ണാഭരണ ബിസിനസ്സിനെ കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



