Section

malabari-logo-mobile

ചന്ദ്രയാന്‍ 3 ചന്ദ്രനോട് അടുക്കുന്നു

HIGHLIGHTS : Chandrayaan 3 approaches the Moon

ചന്ദ്രയാന്‍ 3 ചന്ദ്രനനോട് അടുക്കുന്നു. ചന്ദ്രയാന്‍ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരമായിരിക്കുകയാണ്. നാളെയാണ് നിര്‍ണായകമായിട്ടുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പ്പെടെല്‍ പ്രക്രിയ.

ഈ മാസം 23 നാണ് ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യുക. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് ഇന്നു നടന്നത്. ഇത് പൂര്‍ത്തിയായതോടെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതിനായുള്ള നടപടികള്‍ക്ക് ഐഎസ്ആര്‍ഒ തുടക്കമിട്ടു.

sameeksha-malabarinews

പേടകം നിലവില്‍ ചന്ദ്രനില്‍ നിന്ന് 163 കിലോമീറ്റര്‍ അകലെയാണ്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പ്പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നു തുടങ്ങും. 23 ന് വൈകീട്ട് 5.47 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!