പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ കാമുകന്റെ മകനെ യുവതി കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറിയ കാമുകന്റെ മകനെ യുവതി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസുള്ള കുട്ടിയെയാണ് ഇവര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയില്‍ ഒളിപ്പിക്കുകയായിരുന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് കഴിഞ്ഞ വ്യാഴാ്‌ഴച ദാരുണമായ സംഭവം നടന്നത്.

2019 മുതല്‍ പൂജ കുമാരി എന്ന ഈ യുവതി ജിതേന്ദ്രയുമായി ലിവിംഗ് ടുഗതര്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇയാള്‍ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിപ്പോയി.

തുടര്‍ന്നാണ് യുവതി ജിതേന്ദ്രയുടെ വീട് കണ്ടെത്തി ഇവിടെ എത്തുന്നത്. ഇവിടെ എത്തിയ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കുട്ടി കട്ടിലില്‍ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. ഇതോടെ ഇവര്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം പെട്ടിയില്‍ ഒളിപ്പിക്കുകയുമായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top