Section

malabari-logo-mobile

ചന്ദ്രയാത്ര അനുഭവിച്ചറിഞ്ഞ്‌ വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : തേഞ്ഞിപ്പലം: ചാന്ദ്രയാത്രികരായ നീല്‍ ആംസ്‌ട്രോംഗ്‌, എഡ്‌വിന്‍ ഇ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ്‌ എന്നിവര്‍ ചാന്ദ്രവാഹനമായ റോവറില്‍ സ്‌കൂള്‍ ഗ്രൗണ്...

chandra dinam copyതേഞ്ഞിപ്പലം: ചാന്ദ്രയാത്രികരായ നീല്‍ ആംസ്‌ട്രോംഗ്‌, എഡ്‌വിന്‍ ഇ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ്‌ എന്നിവര്‍ ചാന്ദ്രവാഹനമായ റോവറില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ചാന്ദ്രദിനത്തോടനുബന്ധിച്ച്‌ പുത്തൂര്‍ പള്ളിക്കല്‍ എ എം യു പി സ്‌കൂള്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളും ചുമതലയുള്ള അധ്യാപകരും ആസൂത്രണം ചെയ്‌തത്‌ ഒരുക്കിയ പരിപാടിയായിരുന്നു അത്‌. സയന്‍സ്‌ ക്ലബ്ബ്‌ അംഗങ്ങളായ നിഹാല്‍ പി ടി, രാഹുല്‍, റഷ്‌ദാന്‍ എ യു, അഭിനവ്‌ കെ, സൈനുല്‍ ആബിദ്‌, ഷിഹില്‍ എന്നീ വിദ്യാര്‍ത്ഥികളും അധ്യാപകരായ എംഎ റഷീദ്‌, പി സി റഷീദ്‌, പി സാബിന, പി സി സലീം, ശ്രീനാഥ്‌, മുഹസിന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ ചാന്ദ്രയാത്രികര്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി. ചാന്ദ്രദിനപതിപ്പ്‌ മത്സരം, ക്വിസ്‌ മത്സരം എന്നിവയും നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!