Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് വ്യപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്

HIGHLIGHTS : Chance of widespread rain in the state today; Yellow alert in all districts

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പതിനാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദപാത്തിയുടേയും ഒഡിഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദത്തിന്റേയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത.

തീരപ്രദേശത്ത് ശക്തമായ മഴയുണ്ടാകാനും കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

sameeksha-malabarinews

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ മഴ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!