Section

malabari-logo-mobile

മോഡി കൂട്ടിയ ഫ്രീക്കന്‍ ജീപ്പിന് പിഴ; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

HIGHLIGHTS : കോട്ടക്കല്‍ : ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തില്‍ റൈസിങിനെത്തിയ ജീപ്പ്ര്‍ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി...

കോട്ടക്കല്‍ : ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തില്‍ റൈസിങിനെത്തിയ ജീപ്പ്ര്‍ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാര്‍ക്ക് അപകടകരമായ രീതിയിയില്‍ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്.

വാഹനത്തിന്റെ ബോഡികളിലും, ടയറുകളിലും, സീറ്റുകളിലും, തുടങ്ങി വിവിധതരത്തിലുള്ള രൂപ മാറ്റങ്ങള്‍ വരുത്തിയും, കണ്ണഞ്ചിപ്പിക്കുന്ന കളര്‍ ലൈറ്റുകള്‍ സ്ഥാപിച്ചും റൈസിങ് നടത്തിയ ജീപ്പ് ആണ് കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ കസ്റ്റഡിയിലെടുത്തത്.

sameeksha-malabarinews

വിവിധ നിയമ ലംഘനങ്ങള്‍ക്ക് 33000 രൂപ പിഴ ചുമത്തുകയും, ഡ്രൈവറുടെ   ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എ. എം.വി ഐമാരായ എബിന്‍ ചാക്കോ,വിജീഷ് വാലേരി, പി
ബോണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വരും ദിവസങ്ങളില്‍ ദേശീയസംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ച് കര്‍ശനമായ പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.കെ സുരേഷ് കുമാര്‍ പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!