Section

malabari-logo-mobile

രാജ്യം വിട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ മാലിദ്വീപില്‍

HIGHLIGHTS : Sri Lankan President Gotabaya left the country in Maldives

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യം വിട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ. ഭാര്യ ലോമ രജപക്‌സെയുമൊന്നിച്ച് സൈനികവിമാനത്തില്‍ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗോത്തബയയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തന്നെ ഇവരെ തടയുകയായിരുന്നു. തുടര്‍ന്നാണ് സൈനികവിമാനത്തില്‍ ഇവര്‍ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് പാര്‍ലമെന്റിന്റെ സ്പീക്കര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിച്ചാല്‍ രാജി നല്‍കാമെന്ന ഉപാധിയാണ് രജപക്‌സെ മുന്നോട്ട് വച്ചിരുന്നത്.

sameeksha-malabarinews

ഗോതാബയയുടെ രാജി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോത്തബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കന്‍ പ്രസിഡന്റായി പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ നാമനിര്‍ദേശം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തി. അധികാരത്തിലിരിക്കുന്ന ഗോത്തബയ രാജി നല്‍കാതെ കൊട്ടാരം വിടില്ലെന്ന തീരുമാനത്തിലാണ് പ്രക്ഷോഭകാരികള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!