കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ടും ‘പദ്മിനി’ എന്ന സിനിമയുടെ പ്രോമോഷന് സഹകരിച്ചില്ല എന്ന വിവാദവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനു പിന്തുണയുമായി നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ‘വള്ളീം തെറ്റി പുള്ളീം തെറ്റി ‘ എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ കൊടുത്ത ചെക്ക് മുഴുവന്‍ തനിക്ക് മടക്കി തന്നയാളാണ് കുഞ്ചാക്കോ ബോബനെന്നും അത് കൊണ്ട് നിര്‍മ്മാതാക്കളെദ്രോഹിക്കുന്നയാളാണ് ചാക്കോച്ചനെന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. എല്ലാ കാര്യങ്ങള്‍ക്കും നിര്‍മ്മാതക്കള്‍ക്കൊപ്പം നില്‍ക്കുന്ന വ്യക്തിയാണെന്നും ഫൈസല്‍ ലത്തീഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.നിര്‍മ്മാതാവ് ഹോളി പോട്ടൂറും കുഞ്ചാക്കോ ബോബന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.




