താനൂര്‍: നഗരസഭയിലെ 13-ാം ഡിവിഷനിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘ദിശ- 2023’ വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.
പത്താം ക്ലാസും പ്ലസ് ടു ഡിഗ്രി തലങ്ങളില്‍ നിന്ന് ഉന്നത നിലവാരം പുലര്‍ത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിക്കുകയും മുന്നോട്ടുള്ള ഗമനത്തിനായി കൃത്യമായ ദിശാസൂചിക നല്‍കുന്ന കരിയര്‍ ട്രൈനിങും മോട്ടിവേഷന്‍ സെക്ഷനും വിദ്യാര്‍ത്ഥികളില്‍ വേറിട്ട അനുഭവം തീര്‍ത്തു. തുടര്‍ന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാനും അവരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുമുളള മുഴുവന്‍ കാര്യങ്ങള്‍ക്കും ‘ദിശ’ മുന്നിട്ടിറങ്ങുമെന്നും മുഖ്യസംഘാടകനും, വാര്‍ഡ് കൗണ്‍സിലറുമായ പി.ടി അക്ബര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.
പ്ലസന്റ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ശരത്ത് പൂത്തൊളി സ്വാഗതം പറഞ്ഞു. സജീവന്‍ മാഷ് ഉദ്ഘാടനം ചെയ്തു. നബീല ടീച്ചര്‍ അധ്യക്ഷയായി. ഫൗസിയ ടീച്ചര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. കെ.പി. നിസാര്‍, ശിഹാബ് അമന്‍, പി. സുന്ദരന്‍, റഹ്‌മത്ത് ടീച്ചര്‍, സരിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു പി.ജയന്‍ നന്ദി പറഞ്ഞു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




