Section

malabari-logo-mobile

അടുത്ത രണ്ട് മാസം സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് കേന്ദ്രം

HIGHLIGHTS : Center for free foodgrain distribution for the next two months

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാന്‍ കേന്ദ്രസ്രക്കാര്‍. മെയ്, ജൂണ്‍ മാസങ്ങളിലാണ് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യുക.

രണ്ട് മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്താനായി 26,000 കോടി രൂപ വിനിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 80 കോടിയോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സര്‍ക്കാര്‍ നീക്കം പ്രയോജനം ചെയ്യുക. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയുടെ ഭാഗമായാണ് നടപടി.

sameeksha-malabarinews

കോവിഡ് 19 കേസുകള്‍ ക്രമാതീതമായി കുതിച്ചുയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേയ്ക്ക് പലായനം ചെയ്തിരുന്നു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള മേഖലകളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ തൊഴില്‍ മേഖലയിലും പ്രതിസന്ധി തുടങ്ങിയിട്ടുണ്ട്. അവസാന മാര്‍ഗമെന്ന നിലയില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയേക്കുമെന്ന സൂചനയും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി ഭക്ഷ്യധാന്യം വിതരണം ചെയ്യാനുള്ള കേന്ദ്രനീക്കം.

അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം തുടരുന്നതിനിടെയാണ് യോഗം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!