Section

malabari-logo-mobile

ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കണം; ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ത്ഥിച്ച് പാക് ജനത

HIGHLIGHTS : India needs help with oxygen; The people of Pakistan made a request to Prime Minister Imran Khan on Twitter

ലാഹോര്‍: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണത്തില്‍ വന്‍പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. കോവിഡ് രോഗികളെ രക്ഷിക്കാന്‍ ഓക്‌സിജന്‍ വിതരണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് നിരവധി സന്ദേശങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്. ഓക്‌സിജന്‍ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പാക് ജനത.

ട്വിറ്ററില്‍ ഇന്തയനീഡ്ഓക്‌സിജന്‍ എന്ന ങാഷ്ടാഗ് ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

sameeksha-malabarinews

ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ ദൗര്‍ബല്യത്തെ തുടര്‍ന്ന് 25 കോവിഡ് രോഗികളാണ് മരിച്ചത്. 60 പേരുടെ നില ഗുരുതരമാണ്. ഡല്‍ഹിയിലെ ആശുപത്രികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓക്‌സിജന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. രോഗികളെ മറ്റ് ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഓക്‌സിജന്‍, കോവിഡ് മരുന്നുകള്‍, റെംഡിസിവര്‍ എന്നിവയുടെ ദൗര്‍ലഭ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!