ദില്ലി: എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും എല്ലാ വര്‍ഷവും സ്വത്ത് വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ലോക്പാല്‍ നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരമാണ് ഈ പുതിയ തീരുമാനം.
കുടുംബാംഗങ്ങളുടേതടക്കമുള്ള വരുമാനം സത്യവാങ്മൂലത്തിലൂടെ നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. രാജ്യത്തെ 60 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാകും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




