എന്റെ മകളെ കൊന്ന നിങ്ങളോട് നന്ദിയുണ്ട്; അച്ഛന്റെ കത്ത് വൈറലാകുന്നു

22-mh17ഹേഗ് : മലേഷ്യന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട പതിനേഴുകാരിയുടെ അച്ഛനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന് കത്തെഴുതിയത്. തന്റെ ഏക മകള്‍ നഷ്ടപ്പെട്ട ദുംഖവും, നിരാശയും ചേര്‍ന്നാണ് ഹാന്‍സ് ഡേ ബോസ്റ്റ് എന്ന നെതര്‍ലാന്‍ഡ് സ്വദേശി റഷ്യന്‍ പ്രസിഡണ്ടിന് കത്തെഴുതിയത്. മിസ്റ്റര്‍ പുട്ടിന്‍ വിഘ്‌ന വാദികളെ, ഉക്രൈന്‍ സര്‍ക്കാരേ എന്റെ മകളെ കൊന്നതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട് എന്നഴുതി തുടങ്ങിയ കത്താണ് വൈറലാകുന്നത്.

എന്റെ മകള്‍ പെട്ടെന്ന് ഇല്ലാതായി. എന്റെ മകളായിരുന്നു അവള്‍. മലേഷ്യന്‍ വിമാനമായ എംഎച്ച് 17 തകര്‍ന്ന് മരണപ്പെട്ട എല്‍സെമിക്കിന്റെ അച്ഛന്റെ തുറന്ന കത്ത് തുടരുകയാണ്. അടുത്ത കൂട്ടകാരികളായ ജൂലിയക്കും, മരിയനുമൊപ്പം അടുത്ത വര്‍ഷം സ്‌കൂള്‍ പൂര്‍ത്തിയാക്കുമായിരുന്നു അവള്‍. ഡല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനിയറിംഗ് പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം. എന്റെ മകളുടെ ജീവിതം തകര്‍ത്തതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നുണ്ടാകാം. ഈ കത്ത് മൊഴി മാറ്റം നടത്തിയെങ്കിലും നിങ്ങള്‍ വായിക്കും. ജീവിതം നശിക്കപ്പെട്ട എല്‍സെമിക്കിന്റെ അച്ഛന്‍ നെതര്‍ലെന്റ്‌സിലെ മോണ്‍സ്റ്ററില്‍ നിന്നും എന്നാണ് ഹാന്‍സ് ഡേ ബോസ് കത്ത് അവസാനിപ്പിക്കുന്നത്.

തകര്‍ന്ന മലേഷ്യന്‍ വിമാനത്തില്‍ 298 പേരാണ് കൊല്ലപ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top