മന്ത്രിസഭാ പുനഃസംഘടന; കെ മുരളീധരന്‍ ദില്ലിക്ക്

Muraleedharanതിരു: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കെ തന്റെ അഭിപ്രായങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കാന്‍ കെ മുരളീധരന്‍ ദില്ലിക്ക്. വെള്ളിയാഴ്ച ദില്ലിയിലെത്തുന്ന മുരളീധരന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

പുനഃസംഘടനയുമായി ബന്ധപ്പെട്ടല്ല യാത്രയെന്ന് മുരളീധരന്‍ പറയുന്നുണ്ടെങ്കിലും പുനഃസംഘടന തന്നെയാണ് വിഷയമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. പാര്‍ട്ടിയില്‍ കെ കരുണാകരനൊപ്പം നിന്നവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന് മുരളീധരന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും.

പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 23 ന് ദില്ലിക്ക് പോവുന്നുണ്ട്. കൂടുതല്‍ വിപുലമായ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോയെന്ന് വ്യക്തമല്ല. ഹൈകമാന്‍ഡുമായും തുടര്‍ന്ന് കെപിസിസി പ്രസിഡന്റുമായും നടത്തുന്ന ചര്‍ച്ചയിലേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകു.

Share news
error: Content is protected !!
Scroll to Top