Section

malabari-logo-mobile

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

HIGHLIGHTS : Same sex marriage is not part of indian culture says central govermenmt

ദില്ലി:  സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെയോ നിയമത്തിന്റെയോ ഭാഗമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷര്‍ മേത്തയാണ് ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്.

ഹിന്ദു വിവാഹനിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഈ കേസ് പരിഗണക്കുന്നത് . എന്നാല്‍ ലോകമെമ്പാടും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!