റാഗ്ബാഗ് ഫെസ്റ്റിവലില്‍ വൈവിധ്യങ്ങളുടെ ആഘോഷം

മൂകാംഭിനയം, സര്‍ക്കസ്, ഫിസിക്കല്‍ കോമഡി എന്നിവയുടെ ഉര്‍ജ്ജ്വസ്വലമായ മേളനമാണ് ജര്‍മനിയില്‍ നിന്നുള്ള ബനാന്‍ ഓ റാമ. ദൈവം, അധികാരം, അതിമാനുഷര്‍ എന്നിവയെ നേരമ്പോക്കിലൂടെയും മെയ് പ്രകടനങ്ങളിലൂടെയും ആവിഷ്‌കരിക്കുന്നബോള്‍ അത് പ്രകോപനപരവും ചിന്തോദ്വീപകവുമാകുന്നു.ഇതിന്റെ സമയം
50 മിനിറ്റ്.

ഒരു വയലനിസ്റ്റും മറ്റു രണ്ടു കലാകാരന്‍മാരും ചേര്‍ന്ന് വസ്ത്രങ്ങളുടെ അവിരാമമായ ആഘോഷത്തിലൂടെ മനുഷ്യ സ്വത്വത്തിന്റെ സങ്കീര്‍ണതകളും വൈവിധ്യവും കാറ്റ് വാക് എന്ന കലാസൃഷ്ടി അവതരിപ്പിക്കുന്നു. കണ്‍സ്യുമെറിസം, ഫാസ്റ്റ് ഫാഷന്‍, ലിംഗ വൈവിധ്യം, വ്യക്തിത്വം എന്നി ആശയങ്ങള്‍ കൈകാര്യം ചെയുന്ന കാറ്റ് വാക്ക് സംവാദത്മകമാണ്. ഇതിന്റെ വ്യാഖ്യാതാക്കള്‍ പ്രേക്ഷകരാണ്.
നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള ഈ കലാപ്രകടനത്തിന് 45 മിനിറ്റ് ആണ് സമയം.

അരങ്ങിനെ പുനര്‍നിര്‍വചിച്ചു കൊണ്ട് വസ്തുവിദ്യയും കലയും സംയോജിക്കുന്ന കലാ സൃഷ്ടിയാണ് ഇറ്റലിയില്‍ നിന്നുള്ള ക്യൂബോ.
ഏരിയല്‍ സര്‍ക്കസ്, ക്രെയിന് മുകളിലെ ക്യൂബ് പ്രകടനം, പ്രകാശ വിന്യാസങ്ങള്‍, 50 മീറ്റര്‍ ഉയരത്തിലെ ആക്രോബാറ്റിക്‌സ് എന്നിവ ശ്വാസമടക്കി പിടിച്ചേ ആസ്വദിക്കാന്‍ കഴിയു.

ത്രിമാന സ്വഭാവമുള്ള അരങ്ങില്‍ വെളിച്ചവും നിഴലും ശരീരങ്ങളും സര്‍ഗ്ഗത്മകമായി സമന്വയിക്കുന്നു. 35 മിനിട്ടാണ് സമയം ജനുവരി 14-19 കോവളത്ത് നടക്കുന്ന റാഗ്ബാഗ് ഫെസ്റ്റിവലിലാണ് ഈ വിസ്മയിപ്പിക്കുന്ന കലാ അവതരണങ്ങള്‍ നടക്കുന്നത്.

ടിക്കറ്റ് ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top