താനൂര്‍ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍
എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. താനൂര്‍ ജംഗ്ഷന്‍, പഴയ ബസ് സ്റ്റാന്റ്, ഹാര്‍ബര്‍ ജംഗ്ഷന്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായി നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 13 ക്യാമറകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. അതില്‍ 5 ക്യാമറകള്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കോര്‍ഡിങ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയുമാണ്. ജനങ്ങളെ കുറ്റകൃത്യങ്ങളില്‍ നിന്നും തടയുന്നതിനും സമാധാനന്തരീക്ഷം കൊണ്ടുവരുന്നതിനും പദ്ധതികൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ശ്രേയ സോളാര്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ സി.ബി.കെ തോമസ് പദ്ധതി വിശദീകരിച്ചു. താനൂര്‍ പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.വി ബെന്നി സ്വാഗതം പറഞ്ഞു. മലപ്പുറം അഡീഷണല്‍ പോലീസ് സൂപ്രണ്ട് കെ ബിജുമോന്‍, താനൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സ് സി.കെ. സുബൈദ, കൗണ്‍സിലര്‍
സി.കെ.എം. ബഷീര്‍, താനൂര്‍ നഗരസഭ കൗണ്‍സിലര്‍ ഇ. കുമാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. താനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജെ. മാത്യു നന്ദി പറഞ്ഞു.
അന്തരിച്ച താനൂര്‍ കണ്‍ട്രോള്‍ റൂം എസ് സി പി ഒ എം.പി സബറുദ്ദീന്‍ കുടുംബ സഹായനിധി വിതരണവും കെ പി എച്ച് സി എസ് കുടുംബം ഇന്‍ഷുറന്‍സ് പദ്ധതി തുക വിതരണവും കായിക വകുപ്പ് മന്ത്രി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



