പുലിയുടേതിന് സമാനമായ ജീവിയുടെ സിസിടിവി ദൃശ്യം

മുക്കം: കോടഞ്ചേരി ചെമ്പുകടവില്‍ പുലിയുടേതിന് സമാനമായ വന്യജീവിയെ കണ്ടത് പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ചെമ്പുകടവ് പുതിയപാലം ജങ്ഷന് സമീപം പാപ്പനശേരി ബെന്നിയുടെയും മണ്ണൂര്‍ തങ്കച്ചന്റെയും വീടുകള്‍ക്ക് സമീപത്ത് പുലിയെന്നുകരുതുന്ന വന്യജീവിയെ കണ്ടത്.

പാപ്പനശേരി ബെന്നിയുടെ വീട്ടിലെ സിസിടിവിയില്‍ വന്യജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പുലിയുടെ ദൃശ്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്ന നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം, പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. വനംവകുപ്പ് കൂട് സ്ഥാപിച്ച് വന്യജീവിയെ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വന്യജീവിയെ കണ്ടെന്ന സംശയത്തെ തുടര്‍ന്ന് കോടഞ്ചേരി ചെമ്പുകടവ് പുതിയ പാലം ജങ്ഷനടുത്ത് വനംവകുപ്പ് അധികൃതര്‍ കാമറ സ്ഥാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top