
തിരൂരങ്ങാടി: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനുപിന്നാലെ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 4 പേരെ തിരുരങ്ങാടി പൊലീസ് അറസ്റ്റുചെയ്തു. തിരൂരങ്ങാടി പുവഞ്ചേരി വീട്ടില്‍ ഇസ്മായില്‍ (36), തിരുരങ്ങാടി മുഹമ്മദ് റഫാത്ത് അക്ബര്‍ (36), കൊക്ക പറമ്പന്‍ നൗഷാദലി (31), ഷഫീഖ് (32) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ പനമ്പുഴ പാലത്തില്‍വച്ച് കുരിയാട് ചേറ്റിപ്പുറമാട് തൊട്ടിയാന്‍ വീട്ടില്‍ മുഹമ്മത് സഫ്വാന്‍ സഞ്ചരിച്ച കാറിന് സൈഡ് നല്‍കാത്തതിനെ ചൊല്ലി ഒന്നാംപ്രതി ഇസ്മായിലുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പ്രതികാരമായി അന്ന് രാത്രി മമ്പുറം പുതിയ പാലത്തിനടുത്തുവച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോള്‍ പ്രതികളെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പുവടികൊണ്ട് അടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കാറും അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു.
ഇസ്മായിലിനെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




