Section

malabari-logo-mobile

പോലീസ് സ്റ്റേഷനുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം ; സുപ്രീംകോടതി

HIGHLIGHTS : CCTV at all interrogation rooms and lock-ups ;Supreme Court

ന്യൂഡല്‍ഹി : പോലീസ് സ്റ്റേഷനകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി ക്യാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന പുതിയ മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി.  സ്റ്റേഷനുകളുടെ പ്രധാന ഭാഗങ്ങളിലെല്ലാം  ക്യാമറകള്‍ വേണം. കസ്റ്റഡിയില്‍ കഴിയുന്ന  കുറ്റാരോപിതര്‍ക്ക് നേരെയുള്ള അതിക്രമം  സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ്  ഉത്തരവ് . നിര്‍ദേശം രാജ്യത്തെ പോലീസ്  സ്റ്റേഷനുകള്‍ക്ക് പുറമെ സിബിഐ ,എന്‍ഐഎ ,  ഇഡി തുടങ്ങിയ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ബാധകമായിരിക്കും.

പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും ക്യാമറകള്‍ വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21-ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്.
തെളിവായി ഉപയോഗിക്കുന്നതിന് ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ 18 മാസം വരെ സൂക്ഷിക്കണം.

sameeksha-malabarinews

ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!