
ദില്ലി:പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബഹ്‌റെയ്ന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. സിബിഎസ്ഇ പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.
നാളെ മുതല്‍ ഏപ്രില്‍ പത്താം തീയതി വരെ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ഫല പ്രഖ്യാപന രീതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
അതെസമയം നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകള്‍ ഇനി ഉണ്ടാകില്ലെന്നും ഈ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പത്താം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ തന്നെ റദ്ദാക്കിയിരുന്നു.





