തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശ പ്രകാരം ഒക്ടോബര്‍ 20 മുതല്‍ 22 വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കേരളത്തിലുടനീളം ഒക്ടോബര്‍ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ നദി, കരമന, പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ എന്നീ നദികളിലെ ജലനിരപ്പ് അപകടനിരപ്പിലും മുകളിലാണ്.
അച്ചന്‍കോവില്‍ ഒഴിച്ചുള്ള മറ്റു നദികളില്‍ ജലനിരപ്പ് ക്രമേണ താഴുന്നതായി കാണുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.




