HIGHLIGHTS : Cauliflower stolen from school
തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എല്‍ പി സ്‌കൂളില്‍ നിന്നും പച്ചക്കറി മോഷണം പോയെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കത്തയച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണ ആവശ്യത്തിനായി നട്ടുവളര്‍ത്തിയ പച്ചക്കറിയില്‍ നിന്ന് 18 ക്വാളിഫളവറുകള്‍ മോഷണം പോയെന്ന് കുട്ടികള്‍ അയച്ച കത്തില്‍ പറയുന്നുണ്ട്. കള്ളന്‍മാരെ പിടികൂടണമെന്നും സ്‌കൂളില്‍ സിസിടി സ്ഥാപിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. സ്‌കൂള്‍ ലീഡര്‍മാരായ രണ്ട് കുട്ടികള്‍ ചേര്‍ന്നാണ് കത്തെഴുതിയിരിക്കുന്നത്.
ഈ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി. സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്. എന്നാണ് മന്ത്രി കുട്ടികളുടെ കത്തിനൊപ്പം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.