Section

malabari-logo-mobile

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം

HIGHLIGHTS : 4 പേര്‍ക്ക് ഇരട്ട ജീവപര്യന്തം കൊച്ചി : ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭാഗമായി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ എല്ലാ പ്രത...

4 പേര്‍ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി : ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭാഗമായി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവ പര്യന്തം തടവ്. 4 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളത്തെ എന്‍ഐഎയുടെ പ്രതേ്യക കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ല്‍ കശ്മീരിലെ കുപ്‌വാരയില്‍ വെച്ച് ഈ കെസിലെ നാല് പ്രതികള്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.

sameeksha-malabarinews

കേസില്‍ നാല് പേര്‍ക്കാണ് ഇരട്ട ജീവപര്യന്തം. തടിയന്റവിടെ നസീര്‍, ഷര്‍ഫാസ് നവാസ്, അബ്ദുള്‍ ജബ്ബാര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് ഇരട്ട ജീവ പര്യന്തം.

അബ്ദുള്‍ ജലീല്‍, തടിയന്റവിടെ നസീര്‍, അബ്ദുള്‍ജബ്ബാര്‍, സര്‍ഫാസ് നവാസ്, ഫൈസല്‍, സാബിര്‍ ബുഹാരി, പി മുജീബ,് മുഹമ്മദ് നവാസ്, മൗലവി, ഉമ്മര്‍ ഫാറൂഖ്, ഷഫാസ്, ഇബ്രാഹീം, ഫിറോസ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

 

2008 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അബ്ദുള്‍ ജലീലാണ് കേസിലെ ഒന്നാം പ്രതി. ലഷ്‌കര്‍ ഇ ത്വയ്ബയാണ് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ ഇവരെ റിക്രൂട്ട് ചെയ്തത്.

ലെഷ്‌കറിന്റെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായിരുന്നു തടിയന്റവിടെ നസീര്‍. ഈ സമയത്ത് പരിക്കേറ്റ അബ്ദുള്‍ ജബ്ബാര്‍ കേരളത്തിലേക്ക് ഒളിച്ചു കിടന്ന് ചികില്‍സ നടത്തി മുങ്ങിയെങ്കിലും ഹൈദരബാദില്‍ വെച്ച് എന്‍ഐഎയുടെ പിടിയിലാകുകയായിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!