Section

malabari-logo-mobile

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി

HIGHLIGHTS : Case of insulting womanhood: FIR against Unni Mukundan quashed

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കഥ പറയാനെത്തിയ സ്ത്രീയെ അപമാനിച്ചെന്ന കേസിലെ തുടര്‍നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തിയതിന് പിന്നാലെ കേസ് നടപടികള്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

2017 ലാണ് കേസിന് ആസ്പദമായ സംഭവം. സിനിമയുടെ കഥ പറയാനെത്തിയപ്പോള്‍ കടന്നുപിടിച്ചുവെന്നായിരുന്നു കോട്ടയം സ്വദേശിനി നല്‍കിയ പരാതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

sameeksha-malabarinews

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു കേസ്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഉണ്ണി മുകുന്ദന്‍ വിടുതല്‍ ഹര്‍ജി നല്‍കി. ആവശ്യം എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളി. ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!