Section

malabari-logo-mobile

പെരുമ്പാവൂരില്‍ വെട്ടേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

HIGHLIGHTS : A nursing student died after being stabbed in Perumbavoor

എറണാകുളം: പെരുമ്പാവൂരില്‍ വെട്ടേറ്റ നഴ്സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം സ്വദേശിനി അല്‍ക്കാ ബെന്നിയാണ് മരിച്ചത്. ആലുവയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയോട് കൂടിയാണ് അല്‍ക്ക മരിച്ചത്.

രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ ബേസില്‍ എന്ന യുവാവ് വീട്ടില്‍ കയറി ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ആയിരുന്നു. സംഭവത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

sameeksha-malabarinews

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. യുവാവ് പെണ്‍കുട്ടിയോട് ഇഷ്ടം പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!