നടിയെ ആക്രമിച്ച കേസ്; അന്വേഷണം അട്ടിമറിക്കുന്നു എന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതര്‍ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് നടി ഹര്‍ജിയില്‍ ഉന്നയിച്ചത്.

എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളിയ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനോടും അനുകൂല നിലപാടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസ് ഇല്ലാതെയാക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ സര്‍ക്കാര്‍ കോടതിയിലെത്തി കൂടുതല്‍ സമയം തേടിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top