പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം ചെയ്ത മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരൂരങ്ങാടി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ സമരം ചെയ്തതിന് തിരൂരങ്ങാടി പോലീസ് കേസെടുത്തു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്കാട് പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ സമരത്തിനാണ് കേസെടുത്തത്. മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന സമരം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാമാണ് ഉദ്ഘാടനം ചെയ്തത്. സമരത്തില്‍ പങ്കെടുത്ത പത്തോളം പേര്‍ക്കെതിരെയാണ് കേസ്.

ലോക് ഡൗണ്‍ ലംഘിച്ച് സര്‍ക്കാറിനെതിരെ സമരം ചെയ്തതിനാണ് കേസ്. ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നിര്‍ദ്ധേശ പ്രകാരം നടത്തിയ സമരത്തില്‍ ജില്ലയില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത ഏക പോലീസ് സ്റ്റേഷന്‍ തിരൂരങ്ങാടിയാണ്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം, മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം പ്രസിഡന്റ് പി അലി അക്ബര്‍, ജനറല്‍ സെക്രട്ടറി യു.എ റസാഖ്, ട്രഷറര്‍ അനീസ് കൂരിയാടന്‍, പി.ടി സലാഹു, സിഎച്ച് അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ജന പക്ഷത്ത് നിന്ന് കൊണ്ട് കോവിഡ് പ്രോട്ടോകാള്‍ പാലിച്ച് നടത്തുന്ന സമരങ്ങള്‍ക്കെതിരെ കേസെടുത്ത തിരൂരങ്ങാടി എസ്.ഐയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ആരോപിച്ചു.

 

Share news
error: Content is protected !!
Scroll to Top