തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററില്‍ പാമ്പിനെ കണ്ടെത്തി

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററില്‍ നിന്നും പാമ്പിനെ കണ്ടെത്തി. പത്തോളം രോഗികള്‍ ഡയാലിസിസ് നടന്നു കൊണ്ടിരിക്കെ കട്ടിലിന് അടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

വട്ടക്കൂറ ഇനത്തില്‍പ്പെട്ട കൊടുംവിഷമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ഡയാലിസിസ് കഴിഞ്ഞ് ഇറങ്ങുന്ന രോഗി കാലില്‍ എന്തോ തടയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അടുത്തുള്ള രോഗിയാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. രോഗികള്‍ക്കൊപ്പം എത്തിയ ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് പുറത്തിറഞ്ഞത്. മൂന്ന് ഷിഫ്റ്റുകളിലായി 24 ഓളം പേര്‍ ദിവസവും ഡയാലിസിസ് ചെയ്യുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top