സീരിയല്‍ നടിയുടെ ലൈംഗികപീഡന പരാതിയില്‍ നടന്മാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ കേസ്

HIGHLIGHTS : Case filed against actors Biju Sopanam and S.P. Sreekumar over sexual harassment complaint by serial actress

careertech

കൊച്ചി: പ്രമുഖ സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക അതിക്രമ കേസ്. കൊച്ചിയിലെ സീരിയല്‍ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നാണ് പരാതി. എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തത്.

ഇന്‍ഫോപാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പൊലീസിന് കൈമാറിയിട്ടുണ്ട്.

sameeksha-malabarinews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!