HIGHLIGHTS : Car loses control, falls into ravine, causes accident
പെരിന്തല്‍മണ്ണ: കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. മലപറമ്പ് എംഇഎസ് മെഡിക്കല്‍ കോളേജിന് സമീപത്ത് ഇടത്തറ ചോലയിലാണ് കാര്‍നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
കുളത്തൂര്‍ ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം കാറില്‍ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത് ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. താഴ്ചയിലേക്ക് മറിയുന്നതിനിടെ കാര്‍ ഒരു മരത്തില്‍ തട്ടി നിന്നതിനാലാണ് വന്‍ അപകടം ഒഴിവാവുകയായിരുന്നു.
റോഡ് ഉയരം കൂട്ടിയതിനാല്‍ ഈ ഭാഗത്തുള്ള ഡിവൈഡറുകള്‍ ഉയരം കുറഞ്ഞതാണ് ഡിവൈഡര്‍ പോലും ഇടിച്ച് വാഹനങ്ങള്‍ താഴേക്ക് മറിയാന്‍ കാരണമാകുന്നത് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ഓട്ടോ ഈ ഭാഗത്ത് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


