
ബേപ്പൂര്‍: ജങ്കാറില്‍ കയറ്റുന്നതിനിടെ നദിയില്‍ വീണ കാറിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഏഴംഗ കുടുംബത്തെ രക്ഷിച്ചു. ചാലിയം ബേപ്പൂര്‍ ജങ്കാര്‍ സര്‍വീസിന്റെ ചാലിയം കരയിലെ ജെട്ടിയില്‍ ബുധന്‍ വൈകിട്ട് 5.35നാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് തലയ്ക്ക് നിസ്സാര പരിക്കേറ്റു.
ജങ്കാറില്‍ കയറ്റുന്നതിനായി മാരുതി വാഗണര്‍ കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ദിശമാറി പുഴയിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ ജങ്കാറിലുണ്ടായിരുന്ന കോസ്റ്റുല്‍ പൊലീസ് എഎസ്‌ഐ രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ വെള്ളത്തില്‍ നിന്നും മൂന്നുവീതം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഏഴുപേരെയും രക്ഷിച്ച് കരക്കെത്തിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയാണ് കാര്‍ ഓടിച്ചിരുന്നത്.
വിവരമറിഞ്ഞ് സമീപത്തെ തീരദേശ പൊലീസ് സ്റ്റേഷനില്‍നിന്ന് എസ്‌ഐ ഹരീഷിന്റെ നേതൃത്വത്തില്‍ കോസ്റ്റല്‍ വാര്‍ഡന്മാരും എത്തിയിരുന്നു. പിന്നീട് മീഞ്ചന്തയില്‍ നിന്ന് അഗ്‌നിസുരക്ഷാ സേനയും എത്തി. കാര്‍ വെള്ളത്തില്‍ താഴ്ന്നുപോകാതിരിക്കാന്‍ ആദ്യം കയറുപയോഗിച്ച് തീരത്തെ മരത്തില്‍ കെട്ടിയിട്ടശേഷം ക്രയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




