
പെരിന്തല്‍മണ്ണ: പന്ത്രണ്ടുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ 51കാരന് 47 വര്‍ഷം കഠിന തടവും 87,000 രൂപ പിഴയും ശിക്ഷ. വെള്ളില ഉള്ളാട്പടി തലാപ്പില്‍ സൈതലവി (51)യെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ഒരുമാസവും അധിക കഠിന തടവ് അനുഭവിക്കണം. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് സുരജാണ് ശിക്ഷ വിധിച്ചത്.
2023 മാര്‍ച്ച് രണ്ട്, 25 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. മങ്കട പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി പിഴയടക്കുന്നപക്ഷം തുക കുട്ടിക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
മങ്കട സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന പി വിഷ്ണുവാണ് കേസ് അന്വേഷിച്ച് കുറ്റപ ത്രം സമര്‍പ്പിച്ചത്. എഎസ്‌ഐ ഫൈസല്‍ അന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൗജത്ത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലയക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




