
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് അശ്ലീലഭാഷയില്‍ സംസാരിച്ചയാള്‍ അറസ്റ്റില്‍. മാവൂര്‍ കണ്ണിപറമ്പ് കുറുമ്പനതൊടികയില്‍ ഉസ്മാനെ (41)യാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം കുറ്റിക്കടവിലെ കടയില്‍ വച്ച് 17ഉം 14ഉം വയസുള്ള പെണ്‍കുട്ടികളോട് പ്രതി ലൈംഗികചുവയോടെ സംസാരിച്ചു.മാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ കണ്ണിപറമ്പിലുള്ള പ്രതിയുടെ വീടിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
മാവൂര്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്, എസ്‌ഐ രമേഷ് ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, സിപിഒമാരായ പ്രജീഷ്, വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




