പന്തീരാങ്കാവിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്:പന്തീരാങ്കാവിന് സമീപം കൊടല്‍ നടക്കാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂരിലെ മട്ടന്നൂരിലേക്ക് പോവുന്ന കാറും പന്തീരാങ്കാവില്‍ നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാര്‍ തെന്നി നീങ്ങി റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത് . ഇടിയുടെ ആഘാതത്തില്‍. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

കാറില്‍ ഉണ്ടായിരുന്ന മട്ടന്നൂര്‍ സ്വദേശികളായ സന്തോഷ് ,അലോക് എന്നിവരെ ഓടിയെത്തിയ പരിസരവാസികള്‍ ചേര്‍ന്ന് കാറില്‍ നിന്നും പുറത്തെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top